Sunday 29 May 2016

one lines

അരവിന്ദന്റെ ഓഫീസ്. അരവിന്ദനും  അവിനാശും ഒരു ആർട്ടിക്കിൾ പബ്ലിഷ് ചെയ്യുന്ന തിരക്കിൽ. അനുപമയുടെ ഫോൺ വരുന്നുണ്ട്. ഉടനെ വരാം എന്ന് അരവിന്ദൻ പറയുന്നു.

ബസ്സിൽ വരുന്ന വാരാപ്പുഴ ശങ്കുണ്ണി

അരവിന്ദനും അവിനാശും അവിടെ നിന്നും ബൈക്കിൽ ഇറങ്ങുന്നു. വീട്ടിലേക്ക് പോകുന്ന വഴി അവരെ പോലീസ് നിറുത്തി പരിശോധിക്കുന്നു.

വീട്ടിലെത്തുന്ന അരവിന്ദൻ. അനുപമ ഭക്ഷണം വിളമ്പുന്നു. കുട്ടികൾ ഉറങ്ങിക്കഴിഞ്ഞു.

പ്രഭാതത്തിൽ വീട്ടിലെത്തുന്ന ശങ്കുണ്ണി.

അരവിന്ദൻ ജോലിക്ക് പോകുന്നു.

ഓഫീസിലെത്തുന്ന അരവിന്ദൻ. അവിടെ എന്നും നടക്കാറുള്ള ഡെയിലി എഡിറ്റോറിയൽ മീറ്റിങ്ങിൽ എല്ലാവരും പങ്കെടുക്കുന്നു.

ഓഫീസിൽ മാധവനുണ്ണി വരുന്നു അപ്രതീക്ഷിതമായി .

പ്രേം മനോജ്, എഡിറ്റർ ശിവൻ, റിയാസ് തുടങ്ങിയവർ ചർച്ചയിൽ ഏർപ്പെടുന്നു. എമിലിയും അവിടെ വരുന്നു.

അവർ ഇപ്പോൾ നടക്കുന്ന മയക്കുമരുന്ന് മാഫിയയെ പറ്റിയുള്ള ലേഖന പരമ്പരയെ പറ്റി സംസാരിക്കുന്നു.

ഇത്തരത്തിലുള്ള പരമ്പരകൾ അപകടം വരുത്തി വയ്കുമെന്ന് പ്രേം പറയുന്നു.

രാത്രി അരവിന്ദനെ ഒരു സംഘം പിന്തുടരുന്നു. അവർക്ക് അവനെ ഒന്നും ചെയ്യാൻ കഴിയുന്നില്ല.

അന്ന് രാത്രി അനുപമ അവരുടെ വീട്ടിൽ വൈകുന്നേരം ആരൊക്കെയോ വന്ന് ഭീഷണി മുഴക്കിയ സംഭവം അരവിന്ദനോട് പറയുന്നു.

അന്ന് രാത്രി അരവിന്ദൻ തന്റെ കുടുംബത്തെ ആരൊക്കെയോ ആക്രമിക്കുന്നതായി സ്വപ്നം കണ്ടുണരുന്നു.

തന്റെ ആശങ്കകൾ അവൻ അനുപമയോട്  പറയുന്നു.

പിറ്റേന്ന് രാവിലെ അരവിന്ദൻ കുട്ടികളെ വിളിച്ച് അപകടങ്ങളെ കുറിച്ച് സംസാരിക്കുന്നു. അവർക്കൊന്നും മനസ്സിലാവുന്നില്ല.

അനുപമ തന്റെ കൂട്ടുകാരി റോസ് മേരിയോട്‌ ഫോണിൽ സംസാരിക്കുന്നു. അരവിന്ദന്റെ ജോലിയിൽ അനുപമ ആശങ്കപ്പെടുന്നു.

അരവിന്ദൻ വീട്ടിൽ സെക്യൂരിറ്റി ക്യാമറകൾ വയ്കുന്നു.

അനുപമ കുട്ടികളെ സ്കൂളിൽ കൊണ്ട് വിട്ടിട്ട് ജോലിക്ക് പോകാനൊരുങ്ങുന്നു.

മീനുമായി നാസർ വരുന്നു. അയാൾ അടുത്ത ഒരു വീട്ടിൽ നടന്ന മോഷണത്തെ പറ്റി സംസാരിക്കുന്നു.

വീട്ട് ജോലിക്കാരി സരളയും ചർച്ചയിൽ പങ്ക് ചേരുന്നു.

ഓഫീസിൽ തങ്ങളുടെ സൈറ്റിന്റെ ചർച്ചയിലാണ് എല്ലാവരും വായനക്കാരെ എങ്ങിനെ ആകര്ഷിക്കാം എന്ന കാര്യത്തെ പറ്റി സംസാരിക്കുന്നു.

തന്റെ ചില പുതിയ സംഭവങ്ങളിൽ പ്രേം വിശ്വാസം വച്ച് പുലർത്തുന്നു.

എമിലിയെ പ്രേം ചില പുതിയ പ്രോജേക്ടുകൾ ഏൽപ്പിക്കുന്നു.

റിയാസ്, ജോജു തുടങ്ങിയവർ അത് കണ്ട് ചിരിക്കുന്നു.

സുശീലൻ തന്നെ കമ്പ്യൂട്ടർ പഠിപ്പിക്കുവാൻ മറ്റുള്ളവരോട് അപേക്ഷിക്കുന്നു.

അരവിന്ദനും അവിനാശും തങ്ങളുടെ മയക്ക് മരുന്ന് കച്ചവട മാഫിയക്ക് എതിരെയുള്ള ലേഖനത്തെ പറ്റി സംസാരിക്കുന്നു.

അവർ തെരുവിൽ മയക്ക് മരുന്ന് കച്ചവടക്കാരെ തേടി അലയുന്നു.

പത്രമോഫീസിൽ ആരോ ഭീഷണിയായി ഫോൺ വിളിക്കുന്നു.

സുശീലൻ പരിഭ്രാന്തനാവുന്നു. അവൻ ഈ ജോലി വിട്ടാലോ എന്നാലോചിക്കുന്നു.

റിയാസ്, ജോജു, പ്രേം മനോജ് തുടങ്ങിയവർ മയക്ക് മരുന്ന് പരമ്പരയെ കുറിച്ച് സംസാരിക്കുന്നു.

മാധവനുണ്ണിയും അരവിന്ദനും പ്രേം മനോജും മയക്ക് മരുന്ന് മാഫിയയെ കുറിച്ച് സംസാരിക്കുന്നു. ഭീഷണി നിലനിൽക്കുന്നതിനാൽ അത് നിറുത്തണം എന്ന് പ്രേം മനോജ് പറയുന്നു. മാധവനുണ്ണി അരവിന്ദനെ പിന്തുണച്ചതിനാൽ പ്രോജക്റ്റ് മുന്നോട്ട് പോകുന്നു.

റോസ് മേരിയും ഭർത്താവ് അലക്സ് തോമസ്സും അനുപമയുടെ വീട്ടിൽ വരുന്നു. അവർ ഉടനെ പോകുന്ന സിംഗപൂർ ട്രിപ്പിനെ പറ്റി അനുപമയോട് പറയുന്നു. റോട്ടറി ക്ലബ്ബിൽ ചേരാൻ അവർ അനുപമയെ ക്ഷണിക്കുന്നു. അരവിന്ദന്റെ സ്വഭാവത്തിന് അതൊക്കെ എതിരാണെന്ന് അനുപമ അവരോട് പറയുന്നു.

അരവിന്ദന്റെ വീട്ടിൽ സ്ഥിരമായി ആരോ ഫോൺ വിളിക്കുന്നു. ഫോൺ എടുത്താൽ അങ്ങേ തലയിൽ നിന്ന് ആരും ഒന്നും പറയില്ല. ഇത് അനുപമയിൽ ഭയം ഉണ്ടാക്കുന്നു. അരവിന്ദൻ വിഷമിക്കും എന്ന് കരുതി അവൾ ഇത് അവനോട് പറയുന്നില്ല.

അനുപമ എവിടെ പോയാലും ആരൊക്കെയോ അവളെ പിന്തുടരുന്നു എന്ന ഒരു ചിന്ത അവളിൽ ഉണ്ടാവുന്നു. അവളുടെ സമാധാനം നശിക്കുന്നു.

ഈ ജോലി അരവിന്ദൻ തുടരുന്നതിൽ അവൾക്ക് താല്പര്യം ഇല്ലാത്ത നിലയിലേക്ക് അവളുടെ മനസ്സ് സഞ്ചരിക്കുന്നു.

അനുപമയുടെ മാറ്റം അരവിന്ദൻ ശ്രദ്ധിക്കുന്നു. അയാൾ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നു. അനുപമയെ അയാൾ സമാധാനിപ്പിക്കുന്നു.

അരവിന്ദനും കുടുംബവും കാറിൽ പോകുമ്പോൾ അവരെ ഒരു ലോറി അവരെ ഇടിച്ചു മറിക്കാൻ ശ്രമിക്കുന്നു. അരവിന്ദൻ വിദഗ്ദമായി രക്ഷപെടുന്നു.

ഈ സംഭവം അരവിന്ദനെ തളർത്തുന്നു. അരവിന്ദന് തന്റെ കുടുംബത്തെ പറ്റിയുള്ള ആശങ്കകൾ വർദ്ധിക്കുന്നു.

ഇതിൽ നിന്നും രക്ഷപെടാൻ പല മാർഗ്ഗങ്ങളും അരവിന്ദനും അനുപമയും ആലോചിക്കുന്നു. കുടുംബത്തെ അനുപമയുടെ നാട്ടിൽ കൊണ്ട് ചെന്ന് ആക്കിയാലോ എന്ന് വരെ അരവിന്ദൻ ചിന്തിക്കുന്നു.

എന്ത് വന്നാലും ഒരുമിച്ചു നിന്ന് നേരിടാം എന്ന് എന്ന് തന്നെ അവർ തീരുമാനിക്കുന്നു. അരവിന്ദൻ സീരീസുമായി തന്നെ മുന്നോട്ട് പോകുന്നു.



ഒരു ദിവസം രാത്രിയിൽ അരവിന്ദന്റെ കാറിന്റെ മുന്നിൽ ഒരു പെൺകുട്ടി വന്ന് പെടുന്നു. അനുപമയും കാറിൽ ഉണ്ടായിരുന്നു. അപകടം ഉണ്ടാവാതെ അരവിന്ദൻ കാർ ചവിട്ടി നിറുത്തുന്നു.

ആ പെൺകുട്ടി പ്രിയ എന്നാണ് തന്റെ പേരെന്നും ആക്രമിക്കാൻ വന്ന ആളുകളുടെ കയ്യിൽ നിന്നും താൻ ഓടി രക്ഷപെട്ട് വന്നതാണെന്നും അവൾ അവരോട് പറയുന്നു.

അവരവളെ വീട്ടിൽ കൊണ്ടുവരുന്നു.

പ്രിയ തന്റെ ജീവിത കഥ അവരോട് പറയുന്നു. തനിക്ക് ആരുമില്ലെന്നും ഇനി എവിടെയും പോകാനില്ലെന്നും അവൾ വ്യക്തമാക്കുന്നു.

പ്രിയ അരവിന്ദന്റെ വീട്ടിൽ താമസമാവുന്നു.

അനുപമയ്ക് പ്രിയയുടെ അരവിന്ദനോടുള്ള പെരുമാറ്റത്തിൽ സംശയം തോന്നുന്നു.

പ്രിയയെ വേറെ പല സ്ഥലങ്ങളിലും മാറ്റി താമസിപ്പിക്കുന്നു എങ്കിലും അവൾ തിരികെ വരുന്നു.

അനുപമയുടെ ജീവിതത്തിൽ പ്രിയ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു.